Tuesday, March 22, 2016

ക്രൂശീകരണം എന്നാൽ എന്താണ് ?

Crucifixion ക്രൂശീകരണം - "Press Here"

വധശിക്ഷ
പ്രശ്നങ്ങൾ
ചർച്ച · മതവും വധശിക്ഷയും
തെറ്റായ വധശിക്ഷ · വധശിക്ഷ - മയക്കുമരുന്ന് കടത്തിന്
വധശിക്ഷ നിലവിലുള്ള ചില രാജ്യങ്ങൾ
അമേരിക്കൻ ഐക്യനാടുകൾ · ബെലാറൂസ്
ചൈന · ക്യൂബ · ഈജിപ്റ്റ് · ഇന്ത്യ · ഇറാൻ
ഇറാക്ക് · ജപ്പാൻ · മലേഷ്യ · മംഗോളിയ
ഉത്തര കൊറിയ · പാകിസ്ഥാൻ
സൗദി അറേബ്യ · സിങ്കപ്പൂർ · ദക്ഷിണ കൊറിയ
തായ്‌വാൻ · ടോങ്ക · ഉഗാണ്ട
വിയറ്റ്നാം
പണ്ട് വധശിക്ഷ ഉപയോഗത്തിലുണ്ടായിരുന്ന ചില രാജ്യങ്ങൾ
ആസ്ട്രേലിയ · ഓസ്ട്രിയ · ബെൽജിയം · ഭൂട്ടാൻ
ബ്രസീൽ · ബൾഗേറിയ · കാനഡ · സൈപ്രസ്
ഡെന്മാർക്ക് · ഇക്വഡോർ · ഫ്രാൻസ് · ജർമനി
ഹോങ്ക് കോങ്ങ് · ഹങ്കറി · ഐർലാന്റ് · ഇസ്രായേൽ
ഇറ്റലി · മെക്സിക്കോ · നെതർലാന്റ്സ്
ന്യൂസിലാന്റ് · നോർവേ · ഫിലിപ്പീൻസ്
പോളണ്ട് · പോർച്ചുഗൽ · റൊമാനിയ · റഷ്യ
സാൻ മറീനോ · ദക്ഷിണാഫ്രിക്ക · സ്പെയിൻ
സ്വീഡൻ · സ്വിറ്റ്സർലാന്റിൽ · ടർക്കി
ബ്രിട്ടൻ · വെനസ്വേല
നിലവിലുള്ള വധശിക്ഷാരീതികൾ
ശിരഛേദം · വൈദ്യുതക്കസേര · ഗാസ് ചേമ്പർ
തൂക്കിക്കൊല്ലൽ · വിഷം കുത്തിവച്ചുള്ള വധശിക്ഷ
വെടിവച്ചുള്ള വധശിക്ഷ (ഫയറിംഗ് സ്ക്വാഡ്· കല്ലെറിഞ്ഞുള്ള വധശിക്ഷ
നൈട്രജൻ കൊണ്ടു ശ്വാസം മുട്ടിച്ചുള്ള വധശിക്ഷ 
പണ്ടുണ്ടായിരുന്ന വധശിക്ഷാരീതികൾ
തിളപ്പിച്ചുള്ള വധശിക്ഷ · ബ്രേക്കിംഗ് വീൽ · തീവച്ചുള്ള വധശിക്ഷ
കുരിശിലേറ്റൽ · ചതച്ചുകൊല്ലൽ · വയറു കീറിയുള്ള വധശിക്ഷ
ശരീരം വലിച്ചു കീറൽ · ക്വാർട്ടറിംഗ്
ആനയെക്കൊണ്ട് ചവിട്ടിച്ചുള്ള വധശിക്ഷ · തൊലിയുരിക്കൽ · ശൂലത്തിലേറ്റൽ
അറുത്തുകൊല്ലൽ · ലിങ് ചി
ബന്ധമുള്ള വിഷയങ്ങൾ
കുറ്റങ്ങൾ · മരണശിക്ഷ കാത്തു കഴിയൽ · അവസാന ഭക്ഷണം · ശിക്ഷാശാസ്ത്രം · ആരാച്ചാർ

യേശുക്രിസ്തുവിനെ കുരിശിലേറ്റുന്നു. മാർക്കോ പാൽമെസ്സാനോ 1490-ൽ വരച്ച ചിത്രം. ഫ്ലോറൻസ്
കുറ്റവാളികളെ ഒരു മരക്കുരിശിൽ ആണിയടിച്ച് തളച്ചിട്ട് വധശിക്ഷ നടപ്പാക്കുന്ന രീതിയാണ് കുരിശിലേറ്റൽ. വധശിക്ഷക്ക് വിധിക്കപ്പെട്ടവന് വേദനാജനകവും പീഡാഭരിതവുമായ ഒരു മരണം ഉറപ്പാക്കുക എന്ന ഉദ്ദേശത്തോടെ രൂപപ്പെടുത്തിയതും പ്രാചീനവുമായ ഒരു ശിക്ഷാരീതിയാണിത്.
സെല്യൂസിഡ് സാമ്രാജ്യം, കാർത്തേജ്, റോമാ സാമ്രാജ്യം എന്നിവിടങ്ങളിൽ ബി.സി. നാലാം ശതകം മുതൽ ക്രിസ്തുവിനു ശേഷം നാലാം ശതകം വരെ കുരിശിലേറ്റൽ താരതമ്യേന കൂടിയ തോതിൽ നടപ്പാക്കപ്പെട്ടിരുന്നുവത്രേ. യേശുക്രിസ്തുവിനോടുള്ള ബഹുമാനത്താൽ കോൺസ്റ്റന്റെൻ ചക്രവർത്തി 337-ൽ ഈ ശിക്ഷാരീതി നിർത്തലാക്കുകയുണ്ടായി.ഇത് ജപ്പാനിലും ഒരു ശിക്ഷാരീതിയായി ഉപയോഗത്തിലുണ്ടായിരുന്നു. അവിടെ ചില ക്രിസ്ത്യാനികളെ (ജപ്പാനിലെ ഇരുപത്താറു രക്തസാക്ഷികൾ) ഇപ്രകാരം വധിച്ചിട്ടുണ്ട്.
കത്തോലിക്കാ സഭയിലും, പൗരസ്ത്യ ഓർത്തഡോക്സ് സഭയിലും മറ്റും, യേശുവിന്റെ ദേഹബിംബം പേറുന്ന കുരിശ് അഥവാ 'ക്രൂശിതരൂപം' ഒരു പ്രധാന മതചിഹ്നമാണ്. എന്നാൽ പ്രൊട്ടസ്റ്റന്റ് സഭകളും മിക്ക ഓറിയന്റൽ ഓർത്തഡോക്സ് സഭകളും യേശുവിന്റെ രൂപമില്ലാത്ത കുരിശാണ് ഉപയോഗിക്കുന്നത്.
അത് കണ്ടുനിൽക്കുന്നവരെ ഹീനമായ കുറ്റങ്ങൾ ചെയ്യുന്നതിൽ നിന്നും തടയുക എന്ന ഉദ്ദേശത്തോടെയാണ് കുരിശിലേറ്റൽ സാധാരണഗതിയിൽ നടത്തിയിരുന്നത്. മരണശേഷം മൃതശരീരങ്ങൾ മറ്റുള്ളവർക്കുള്ള ഒരു താക്കീത് എന്ന നിലയ്ക്ക് പ്രദർശിപ്പിക്കപ്പെട്ടിരുന്നു. ഭയാനകവും, സാവധാനമായതും, വേദനയുള്ളതും, അപമാനകരവും, പരസ്യവുമായ മരണമായിരിക്കണം എന്ന ഉദ്ദേശത്തുകൂടിയാണ് കുരിശിലേറ്റൽ നടപ്പാക്കിയിരുന്നത്. കാലഘട്ടവും പ്രദേശവുമനുസരിച്ച് കുരിശിലേറ്റുന്ന രീതി വ്യത്യാസപ്പെട്ടിരുന്നു.
ശൂലത്തിലേറ്റൽ, മരത്തിൽ തറയ്ക്കൽ, തറയിൽ നാട്ടിയ തൂണിൽ തറയ്ക്കൽ, ഈ രീതികൾ ഇടകലർന്ന മറ്റു രീതികൾ എന്നീ മാർഗ്ഗങ്ങളെല്ലാം നടത്തുന്ന വധശിക്ഷകളെ കുരിശിലേറ്റൽ (ക്രൂസിഫിക്ഷൻ) എന്ന് വിളിച്ചിരുന്നു.
ചില അവസരങ്ങളിൽ പ്രതിയെക്കൊണ്ട് കുറുകെയുള്ള പലക ശിക്ഷാസ്ഥലം വരെ ചുമപ്പിക്കുമായിരുന്നു. ഒരു മുഴുവൻ കുരിശിന്റെ ഭാരം 135 കിലോഗ്രാമിൽ കൂടുതലാകുമായിരുന്നു. കുറുകേ വയ്ക്കുന്ന ഭാഗത്തിന് 35 മുതൽ 60 വരെ കിലോഗ്രാം ഭാരമേ ഉണ്ടാകുമായിരുന്നുള്ളൂ. റോമിലെ എസ്ക്വിലിൻ കവാടത്തിനു വെളിയിൽ വധശിക്ഷ നടപ്പാക്കപ്പെടുന്ന പ്രത്യേക സ്ഥലമുണ്ടായിരുന്നുവെന്ന് ടാസിറ്റസ് എന്ന റോമൻ ചരിത്രകാരൻ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവിടെ ഒരു ഭാഗത്ത് അടിമകളെ കുരിശിലേറ്റാൻ സ്ഥലം നീക്കിവച്ചിരുന്നുവത്രേ.സ്ഥിരമായി ഇവിടെ തൂണുകൾ നാട്ടപ്പെട്ടിട്ടുണ്ടാവാം. കുരിശിന്റെ കുറുകേയുള്ള ഭാഗത്ത് പ്രതിയുടെ കൈകൾ ആണിയടിച്ച് തളച്ച ശേഷം അത് ഈ തൂണുകളുമായി ബന്ധിക്കുകയായിരുന്നിരിക്കാം ചെയ്തിരുന്നത്.
വധശിക്ഷക്ക് വിധിക്കപ്പെട്ടവനെ കയറുകൊണ്ട് കുരിശിൽ ബന്ധിച്ചിരുന്നിരിക്കാം. യഹൂദ ചരിത്രകാരൻ ജോസഫസിന്റെ കൃതിയിൽ എ.ഡി.70-ൽ ജറുസലേം നഗരം പിടിച്ചെടുത്ത ശേഷം "സൈനികർ രോഷവും വെറുപ്പും കാരണം പിടിക്കപ്പെട്ടവരെ ഒന്നിനു പിറകേ ഒന്നായി ഒരു തമാശയ്ക്കെന്നോണം കുരിശിൽ ആണിയടിച്ചു തറച്ചു" എന്ന് പറയുന്നുണ്ട് പ്രതികളെ കുരിശിലേറ്റാൻ ഉപയോഗിച്ച ആണിയും മറ്റും രോഗശാന്തിക്കുപകരിക്കും എന്ന വിശ്വാസത്താൽ ആൾക്കാർ ശേഖരിച്ചിരുന്നു.
വധശിക്ഷയോടൊപ്പം തന്നെ കുരിശിലേറ്റൽ ഒരു അപമാനമാർഗ്ഗവുമായിരുന്നു. ചിത്രകാരന്മാർ കുരിശിൽ തറയ്ക്കപ്പെട്ടവരെ ഗുഹ്യഭാഗം മറയ്ക്കുന്ന ഒരു തുണി ധരിച്ചിരിക്കുന്നതായാണ് ചിത്രീകരിക്കുന്നതെങ്കിലും സെനേക്കയുടെ കൃതികളിൽ പ്രതികൾ പൂർണ്ണമായി നഗ്നരായിരുന്നുവെന്നാണ് സൂചിപ്പിക്കുന്നത്. പ്രതിക്ക് മലമൂത്രവിസർജ്ജനം ചെയ്യേണ്ടിവരുമ്പോൾ അത് മറ്റുള്ളവർക്കു മുന്നിൽ വച്ച് ചെയ്യേണ്ടി വരുമായിരുന്നു. ഇത് അസൗകര്യമുണ്ടാക്കും എന്നതിനു പുറമേ പ്രാണികളെ ആകർഷിക്കുകയും ചെയ്തിരുന്നു. "ഏറ്റവും ക്രൂരവും വെറുപ്പുളവാക്കുന്നതുമായ ശിക്ഷാരീതിയാണ്" കുരിശിലേറ്റൽ എന്ന് സിസറോ വിവരിച്ചിട്ടുണ്ട്. "കുരിശ് എന്ന വാക്കിന്റെ പ്രയോഗം തന്നെ റോമൻ പൗരന്റെ ശരീരത്തിൽ നിന്നു മാത്രമല്ല; മനസ്സിൽ നിന്നും, കണ്ണുകളിൽ നിന്നും, ചെവിയിൽ നിന്നും മായ്ച്ചു കളയണം" എന്നായിരുന്നു സിസറോയുടെ അഭിപ്രായം.
പലപ്പോഴും കുരിശിലേറ്റപ്പെടുന്നയാളുടെ കാലുകളിലെ അസ്ഥികൾ ഒരു ഇരുമ്പുദണ്ഡ് ഉപയോഗിച്ച് തച്ചുനുറുക്കുമായിരുന്നു. ഈ പ്രവൃത്തിയെ ക്രൂസിഫ്രാഞ്ചിയം (crurifragium) എന്നായിരുന്നു വിളിച്ചിരുന്നത്. കുരിശിലേറ്റപ്പെട്ടവരുടെ മരണം വേഗത്തിലാക്കുക എന്നതു കൂടാതെ കണ്ടുനിൽക്കുന്നവരെ ഇത്തരം കുറ്റങ്ങൾ ചെയ്യുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തുക എന്നതും ഈ പ്രവൃത്തിയുടെ ലക്ഷ്യമായിരുന്നു.അടിമകളുടെ കാലുകൾ കുരിശിലേറ്റൽ കൂടാതെ തന്നെ ഇപ്രകാരം തകർക്കുമായിരുന്നു.

കുരിശിന്റെ ആകൃതി


ക്രക്സ് സിംപ്ലക്സ്, ഒരു മരത്തൂണിൽ കുരിശിലേറ്റപ്പെട്ടയാൾ. ജസ്റ്റസ് ലിപ്സിയസ് രചിച്ച ചിത്രം

യേശുവിന്റെ കുരിശുമരണം. (ജസ്റ്റസ് ലിപ്സിയസ്)
പ്രതിയെ തറയ്ക്കുന്ന തടിക്ക് പല രൂപങ്ങൾ ഉണ്ടായിരുന്നു. ജറുസലേമിനെ സൈന്യം വളഞ്ഞ സമയത്ത് (70 എ. ഡി.) പലതരം പീഡനങ്ങളും പല രീതിയിൽ കുരിശിൽ തറയ്ക്കൽ നടന്നതും ജോസഫസ് വിവരിക്കുന്നുണ്ട്. സെനേക എന്ന ചരിത്രകാരനും പലതരം കുരിശിലേറ്റലുകൾ വിവരിക്കുന്നു
ചിലപ്പോൾ ഒരു തൂണിലായിരുന്നു കുരിശിലേറ്റൽ നടന്നിരുന്നത്. ഇതിനെ ക്രക്സ് സിംപ്ലക്സ് എന്നായിരുന്നു വിളിച്ചിരുന്നത്. ചിലപ്പോൾ തൂണിനു മുകളിലായി T ആകൃതിയുണ്ടാകുന്ന രീതിയിൽ (ക്രക്സ് കോമ്മിസ്സ) മുകളിലായോ കൃസ്ത്യൻ കുരിശുകളിൽ കാണുന്ന മാതിരി മുകളറ്റത്തിനു തൊട്ടു താഴെ മാറിയോ (ക്രക്സ് ഇമ്മിസ്സ) ആയിരുന്നു കുറുകേയുള്ള ഭാഗം ഘടിപ്പിച്ചിരുന്നത്. യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നത് യേശുവിനെ ഒരു തൂണിലായിരുന്നു കുരിശിലേറ്റിയതെന്നും ക്രക്സ് ഇമ്മിസ കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ കണ്ടുപിടുത്തമായിരുന്നെന്നുമാണ്. X, Y ആകൃതികളിലും കുരിശുകൾ ഉണ്ടായിരുന്നു.
പുതിയ നിയമത്തിൽ കുരിശിന്റെ ആകൃതിയെപ്പറ്റി വിവരിക്കുന്നില്ല. എ.ഡി. 100 മുതലുള്ള കൃതികളിൽ T ആകൃതിയുള്ള കുരിശിനെപ്പറ്റിയോ നെടുകേയും കുറുകേയുമുള്ള ഭാഗങ്ങളുള്ള കുരിശിനെപ്പറ്റിയോ ആണ് പ്രതിപാദിക്കുന്നത്.

ആണിയുടെ സ്ഥാനം


പള്ളിയുടെ ജനലിൽ കുരിശുമരണം ചിത്രീകരിച്ചിരിക്കുന്നു. സെന്റ് മാത്യൂസ് ജർമൻ ഇവാഞ്ചലിക്കൽ ലൂതറൻ പള്ളി, സൗത്ത് കരോലിന. ഹെൻട്രി ഇ. ഷാർപ്പ് (1872)
കുരിശുമരണം ചിത്രീകരണങ്ങളിൽ സാധാരണയായി യേശുവിന്റെ കൈപ്പത്തികളിൽ ആണിയടിച്ചിരിക്കുന്നതായാണ് കാണുക. യോഹന്നാന്റെ സുവിശേഷം 20:25-ൽ "കൈകളിലെ ആണിപ്പഴുതുകൾ" എന്ന പ്രയോഗമുള്ളതിനാലാവാം ഇത്. "χείρ" എന്ന ഗ്രീക്കുപദം കൈപ്പത്തി എന്ന അർത്ഥത്തിൽ മൊഴിമാറ്റിയതുകൊണ്ടുണ്ടായതാവാം ഈ ധാരണയുണ്ടായത്. "χείρ" എന്ന വാക്ക് തോളുമുതൽ താഴോട്ടുള്ള ഭാഗത്തെ മുഴുവൻ സൂചിപ്പിക്കാനാണ് സാധാരണ ഉപയോഗിച്ചിരുന്നത്. കൈപ്പത്തിയെ മാത്രം സൂചിപ്പിക്കാൻ "ἄκρην οὔτασε χεῖρα" എന്നായിരുന്നു ഉപയോഗിച്ചിരുന്നത്.
കയറുകൊണ്ട് ബന്ധിക്കാതെ തന്നെ ശരീരം കുരിശിൽ ഉറച്ചിരിക്കണമെങ്കിൽ കണങ്കൈയ്യിൽ റേഡിയസ്, അൾന എന്നീ അസ്ഥികൾക്കു മദ്ധ്യേ ആണി തറച്ചിരുന്നിരിക്കാം എന്ന സാദ്ധ്യതയുണ്ട്.
നാഷണൽ ജ്യോഗ്രാഫിക് ചാനലിൽ സംപ്രേക്ഷണം ചെയ്ത "ക്വെസ്റ്റ് ഫോർ ട്രൂത്ത്: ദി ക്രൂസിഫിക്ഷൺ" എന്ന ഒരു ഡോക്യുമെന്ററിയിൽ കൈപ്പത്തിയിൽ ആണിയടിച്ചാലും ഒരാളെ കുരിശിൽ തറയ്ക്കാൻ സാധിക്കും എന്ന് വെളിപ്പെടുത്തുകയുണ്ടായി. കാലുകൾ കുരിശിന്റെ വശത്ത് ആണിയടിച്ച് തറയ്ക്കുന്നതുമൂലം ശരീരഭാരത്തിന്റെ ഭൂരിഭാഗവും കാലുകളിലാവും താങ്ങുക. ഇത് കൈപ്പത്തിയിലെ ആണിയിൽ ശരീരം മുഴുവനായി താങ്ങേണ്ടിവരുന്ന അവസ്ഥ ഇല്ലാതാക്കും.
ഫ്രെഡറിക് സുഗൈബ് മറ്റൊരു സാദ്ധ്യത മുന്നോട്ടു വയ്ക്കുകയുണ്ടായി. ആണികൾ ലംബമായി അടിച്ചുകയറ്റുന്നതിനു പകരം ഒരുപക്ഷേ ന്യൂനകോണിലാവാം തുളച്ചത്. തള്ളവിരലിനു താഴെയുള്ള മാംസളഭാഗത്തു നിന്ന് മണിബന്ധത്തിലേയ്ക്ക് കാർപൽ ടണൽ എന്ന ഭാഗത്തുകൂടി കടന്നു പോകുന്നവിധമാണ് ആണിയടിച്ചതെങ്കിലും ശരീരഭാരം താങ്ങാൻ സാധിക്കും.
ചില ചിത്രീകരണങ്ങളിൽ ഒരു കാൽത്താങ്ങും കാണപ്പെടാറുണ്ട്. ഇത് പുരാതന സ്രോതസ്സുകളിലൊന്നും പരാമർശിക്കപ്പെടുന്നില്ല. അലക്സാമെനോസ് ഗ്രാഫിറ്റോ എന്ന ചിത്രമാണ് കുരിശുമരണത്തിന്റെ നിലവിലുള്ള ഏറ്റവും പഴയ ചിത്രീകരണമായി കണക്കാക്കപ്പെടുന്നത്. ഇതിൽ ഒരു കാൽത്താങ്ങ് കാണുന്നുണ്ടത്രേ. ചില പുരാതന സ്രോതസ്സുകളിൽ സെഡൈൽ എന്ന ഒരു ചെറിയ ഇരിപ്പിടം കുരിശിൽ ഘടിപ്പിച്ചിരുന്നതായി പറയുന്നുണ്ട്. കൈപ്പത്തിയിൽ ശരീരഭാരത്താൽ ചെലുത്തപ്പെടുന്ന മർദ്ദം കുറയ്ക്കാൻ ഇതും ഉപകരിച്ചിരുന്നിരിക്കാം. കോർണു എന്ന മുനയുള്ള ഒരു ഭാഗവും ഒരുപക്ഷേ ഈ ഇരിപ്പിടത്തിൽ ഘടിപ്പിക്കപ്പെട്ടിരുന്നിരിക്കാം. ഗുദത്തിലേയ്ക്കോ യോനിയിലേയ്ക്കോ തുളഞ്ഞുകയറുന്നവിധമായിരുന്നിരിക്കണം ഇതിന്റെ നിർമിതി. ഇത്തരം സംവിധാനങ്ങൾ വേദന കുറയ്ക്കാനല്ല, മറിച്ച് മരിക്കാനെടുക്കുന്ന സമയം കൂട്ടാനേ ഉപകരിക്കുമായിരുന്നുള്ളൂ. കോർണു വേദനയും അപമാനവും വർദ്ധിപ്പിക്കാനും ഉപകരിച്ചിരുന്നിരിക്കാം.
1968-ൽ ജെറുസലേമിന് വടക്കു കിഴക്കായി ഗിവ്'അത് ഹാ-മിവ്റ്റാർ എന്ന സ്ഥലത്ത് കുരിശിലേറ്റപ്പെട്ട ഒരാളുടെ ശരീരാവശിഷ്ടം കണ്ടെത്തുകയുണ്ടായി. ഇയാൾ ഒന്നാം നൂറ്റാണ്ടിൽ കുരിശിലേറ്റപ്പെട്ടതായിരുന്നുവത്രേ. ഉപ്പൂറ്റിയിലെ കാൽകേനിയസ് എന്ന അസ്ഥിയുടെ വശത്തുനിന്ന് ആണി തുളച്ച നിലയിലായിരുന്നു കാണപ്പെട്ടത്. ആണിയുടെ അറ്റം വളഞ്ഞു പോയിട്ടുണ്ടായിരുന്നതിനാൽ ഇത് കാലിൽ നിന്ന് ഊരിയെടുക്കാൻ സാധിക്കാത്ത സ്ഥിതിയിലായിരുന്നു. ആണിക്ക് 11.5 സെന്റീമീറ്റർ നീളമുണ്ടായിരുന്നു. ഇയാളുടെ കാര്യത്തിൽ കാലിന്റെ ഉപ്പൂറ്റികൾ കുരിശിന്റെ നെടുകേയുള്ള തൂണിന്റെ ഇരുവശവുമായി ആണിയടിച്ചുറപ്പിച്ചിരുന്നിരിക്കാം എന്നനുമാനിക്കപ്പെടുന്നു. പുരാതന കുരിശിലേറ്റലിന്റെ ഇതുവരെ കണ്ടെടുക്കപ്പെട്ടിട്ടുള്ള ഒരേയൊരു അവശിഷ്ടമാണ് ഈ അസ്ഥികൂടം.